കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൈതൊഴുന്നേന്‍ കൃഷ്ണ !!
അഞ്ജനാ ശ്രീധരാ ചാരു മൂര്‍ത്തെ കൃഷ്ണ അഞ്ജലി കൂപ്പി വണങ്ങിടുന്നേന് കൃഷ്ണ !!
ആനന്ദലംകാര വാസുദേവാ കൃഷ്ണ ആതാങ്കമെല്ലാം അകറ്റിടേണേ കൃഷ്ണ !!
ഇന്ദിര കാന്ത ജഗന്നിവാസ കൃഷ്ണ ഇന്നെന്റെ മുന്നില്‍ അരുളീടണേ കൃഷ്ണ !!
ഉണ്ണി ഗോപാല കമല്‍ നേത്ര കൃഷ്ണ ഉള്ളത്തില്‍ വന്നു വിളങ്ങിടേണേ കൃഷ്ണ !!
ഊഴിയില്‍ വന്നു പിറന്ന ബാലാ കൃഷ്ണ ഊനം കൂടാതെന്നെ കാത്തിടേണേ കൃഷ്ണ !!
എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണ എന്നുണ്ണി കൃഷ്ണ ശമിപ്പിക്കെണേ കൃഷ്ണ !!
എടലാര്‍ ബാണന് തുല്യ മൂര്‍തെ കൃഷ്ണ ഏറിയ മോദാല്‍ അനുഗ്രഹിക്ക കൃഷ്ണ !!
ഐഹികമായ സുഖതിലഹോ കൃഷ്ണ ഐയോ എനിക്കൊരു മോഹമില്ലേ കൃഷ്ണ !!
ഒട്ടല്ല കൌതുകം അന്തരംഗെ കൃഷ്ണ ഓമല്‍ തിരുമേനി ഭംഗി കാണാന്‍ കൃഷ്ണ !!
ഓടക്കുഴല്‍ വിളി മേളമോടെ കൃഷ്ണ ഓടി വരികെന്റെ ഗോപബാലാ കൃഷ്ണ !!
ഔദാര്യ കോമളാ കേളി ശീലാ കൃഷ്ണ സൌഭാഗ്യ സമ്പത്ത് സമൃദ്ധി തന്നെ കൃഷ്ണ !!
അമ്പാടിയില്‍ പണ്ടു വാണോരു പൈതലേ അന്‍പോടു ഞാനിതാ കൈതൊഴുന്നേന്‍ കൃഷ്ണ !!
അത്യന്ത സുന്ദരാ നന്ദസൂനോ കൃഷ്ണ അത്തല്‍ കളഞ്ഞെന്നെ പാലിക്കണേ കൃഷ്ണ !!
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൈതൊഴുന്നേന്‍ കൃഷ്ണ !!
കൃഷ്ണ മുകില്‍ വര്‍ണ്ണാ വൃഷ്ണി കുലേശ്വരാ കൃഷ്ണാംബുജേക്ഷണാ പാലയമാം കൃഷ്ണ !!
(Lyrics of Anjanaa Sreedhara in Malayalam)
ഭക്ത കവി പൂന്താനം നമ്പൂതിരിയാല്‍ വിരചിതമായ ഈ കൃതി ഒരിക്കലെങ്ങിലും കേട്ടിട്ടില്ലാത്ത മലയാളികള്‍ ചുരുക്കമാവും, തീര്‍ച്ച..
>>> Poonthanam Nampoothiri <<< Guruvayoorappan << Sandhya Namam
>>> Poonthanam Nampoothiri <<< Guruvayoorappan << Sandhya Namam