കണി കാണും നേരം കമല നേത്രന്റെ നിറമേറും മഞ്ഞതുകില്‍ ചാര്‍ത്തി
കനക കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞു കാണേണം ഭഗവാനെ (2)
നരകവൈറിയാം അരവിന്ദാക്ഷന്റെ ചെറിയ നാളത്തെ കളികളും
തിരുമെയ് ശോഭയും കരുതി കൂപ്പുന്നേന്‍ അടുത്ത് വാ ഉണ്ണീ കണി കാണാന്‍
കനക കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞു കാണേണം ഭഗവാനെ (2)
നരകവൈറിയാം അരവിന്ദാക്ഷന്റെ ചെറിയ നാളത്തെ കളികളും
തിരുമെയ് ശോഭയും കരുതി കൂപ്പുന്നേന്‍ അടുത്ത് വാ ഉണ്ണീ കണി കാണാന്‍
മലര്മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍ പുലര്‍കാലേ പാടി കുഴലൂതി
കിലുകിലെയെന്നു കിലുങ്ങും കാഞ്ചന ചിലമ്പിട്ടോടിവാ കണി കാണാന്‍
ശിശുക്കളായുള്ള സഖിമാരും താനും പശുക്കളെ മേയ്ച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണ വശത്തു വാ ഉണ്ണീ കണി കാണാന്‍
കിലുകിലെയെന്നു കിലുങ്ങും കാഞ്ചന ചിലമ്പിട്ടോടിവാ കണി കാണാന്‍
ശിശുക്കളായുള്ള സഖിമാരും താനും പശുക്കളെ മേയ്ച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണ വശത്തു വാ ഉണ്ണീ കണി കാണാന്‍
വാലസ്ത്രീകടെ തുകിലും വാരികൊണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും നീല കാര്‍വര്‍ണ്ണ കണി കാണാന്‍
എതിരെ പോകുമ്പോള്‍ അരികെ വന്നൊരു പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും പാല്‍ മന്ദസ്മിതവും തൂകി വാ കണി കാണാന്‍
============
മധുരമാം വണ്ണം പറഞ്ഞും പാല്‍ മന്ദസ്മിതവും തൂകി വാ കണി കാണാന്‍
============
കണി കാണും നേരം എന്നാ ഈ കീര്തനതിന്റെ രചയിതാവാരെന്നു അറിയുമെങ്കില്‍ ഒന്ന് പോസ്റ്റുമോ? ഇത് ഒരു സിനിമാ ഗാനം ആയിട്ടാണ് കൂടുതല്‍ ഫേമസ്.
എന്തായാലും ഇതിലുള്ള ഭക്തി വളരെ മഹത്തരം തന്നെ.
ഭഗവാനെ നമ്മുടെ അടുത്ത വീട്ടു കുട്ടിപ്പയ്യനായി കണ്ടുകൊണ്ടു ഇങ്ങനത്തെ ഒരു കീര്തനമുണ്ടാക്കാന്‍ ഒരു നല്ല ഭക്തനെ കഴിയൂ എന്ന് തോന്നുന്നു.
>> Kani kaanum Neram - Krishna Bhajan in Malayalam<<<<
Morning Prayers Krishna.... Vishu
>> Kani kaanum Neram - Krishna Bhajan in Malayalam<<<<
Morning Prayers Krishna.... Vishu
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകണി കാണും നേരം എന്നാ ഈ കീര്തനതിന്റെ ഗാനരചയിതാവു്:
ഇല്ലാതാക്കൂചിത്രം
ഓമനക്കുട്ടൻ
ഗാനരചയിതാവു്:
വയലാർ രാമവർമ്മ
സംഗീതം:
ജി ദേവരാജൻ
ആലാപനം:
പി ലീല
രേണുക