2011, ജൂൺ 26, ഞായറാഴ്‌ച

ജീവിതം ഒരു തുടര്‍ക്കഥ

ജീവിതം എന്നത് എവിടെയോ തുടങ്ങി എവിടെയോ ഒടുങ്ങുന്നു എന്ന് ആരോ പറയുന്നു. 
എല്ലാ പുരാണ  ഗ്രന്ഥങ്ങളും ഇതിന്റെ ക്ഷണികതയെ പറ്റി പറയുന്നുണ്ടെങ്കിലും നമ്മള്‍ ഈപ്രായത്തില്‍ അതൊന്നും ഗൌനിക്കാരില്ല. 
ചിലപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ തോന്നും എന്ത് ജീവിതമാണ് ജീവിക്കുന്നത് എന്നു പോലും, രാവിലെ ഉണരുന്നു, പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിച്ചു, പല്ല് തേച്ചു കുളിച്ചു ഭക്ഷണം കഴിച്ചു വണ്ടിയില്‍ കയറി ജോലിക്ക് പോകുന്നു മെയില്‍ നോക്കി റിപ്പോര്‍ട്ട്‌ നോക്കി പ്രശ്നങ്ങള്‍ പരിഹരിച്ചു ഉച്ച ഭക്ഷണം കഴിക്കുന്നു, മീടിങ്ങുകളില്‍ പങ്കു ചേരുന്നു, അഎരെക്കുരെ പാതിരാത്രിയില്‍ തളര്‍ന്നു അവശരായി വീട്ടില്‍ തിരികെ എത്തുന്നു.  തിങ്കള്‍ മുതല്‍ വെള്ളി വരെ ഇത് തന്നെ.  വീട്ടില്‍ കുത്തിയിരിക്കാന്‍ ഭാര്യ സമ്മതിക്കുമോ, അവള്‍ക്കും ഒന്ന് പുറം ലോകം കാണണ്ടേ, പിന്നെ ഷോപ്പിംഗ്‌ ആയി, കറക്കങ്ങള്‍ ആയി, അങ്ങനെ രണ്ടു ദിവസം പോയിക്കിട്ടും, കൂടാതെ മാതാപിതാക്കളെ വിളിച്ചു (രണ്ടു ദിവസത്തില്‍ ഒരിക്കലെങ്കിലും) അവരുട ക്ഷേമം അന്വേഷിക്കണം,  അങ്ങനെ പരിഭാവങ്ങള്‍, പരാതികള്‍, ചെറിയ വഴക്കുകള്‍, എല്ലാം എല്ലാം ആയിട്ട് ദിവസങ്ങളും, ആഴ്ചകളും മാസങ്ങളും ഓടി ഓടി പോകും.
അതിനിടയില്‍, ടെലിഫോണ്‍ ബില്ലുകള്‍, ഇന്‍ഷുറന്‍സ് ബില്ലുകള്‍, ലോണ്‍ അടവുകള്‍, അങ്ങനെ നിരവധി.  26 എന്നാ തീയതി അക്കൗണ്ട്‌ ലെത്തുന്ന സാലറി അടുത്ത 26 വരെ അങ്ങനെ തന്നെ നിര്‍ത്താന്‍ വല്ല വഴിയും ഉണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്ത് പോകുന്നു.  ഇതൊക്കെ തന്നെയാവും എല്ലാവരുടെയും രീതി അല്ലെ? 
വരുമാനം ഉണ്ടാക്കണം, കടങ്ങള്‍ വീട്ടണം, അല്പം സമ്പാദിക്കണം,  അതയോക്കെതന്നെ നമ്മുടെ എല്ലാം ആഗ്രഹം. 
ഞാന്‍ കാട് കേരുന്നു, അല്ലെ?  ചിലര്‍ക്കായി ഇത് സമര്‍പ്പിക്കുന്നു.  ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ എന്റെ കൂടെ ഉണ്ടായിരുന്നവര്‍ - ഒരു ദിവസം പെട്ടെന്ന് അവര്‍ മറഞ്ഞു പോയി എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം.
മരിച്ചുപോയവരെ എന്നെങ്കിലും തിരികെ കാണാന്‍ കഴിയുമോ? ആവോ ആര്‍ക്കറിയാം?  വേദനകള്‍, വിരഹങ്ങള്‍, സങ്കടങ്ങള്‍, കൂടെ കുറെ എന്തൊക്കെയോ അനുഭവങ്ങള്‍.  സന്തോഷവും സങ്കടവും എല്ലാം നിറഞ്ഞ ഒരു ജീവിതം. 
# എനിക്ക് ഏറെക്കുറെ 4 വയസ്സുള്ളപ്പോള്‍ അമ്മയുടെ അമ്മാവന്‍ മരിച്ചു.  മങ്ങിയ ഓര്‍മ്മയെ ഉള്ളൂ, പക്ഷേ എന്നെ വളരെ പ്രാണനായിരുന്നു.  ഭയങ്കര ധൈര്യം ഉള്ള ആള്‍.  വയസുള്ള കാലത്തിലും ഇതു പാതിരാത്രിയിലും എവിടെയും തനിയെ പോകും.
#എന്റെ അപൂപ്പന്‍ (അച്ഛന്റെ അച്ഛന്) ‍എനിക്ക് വെറും 6 വയസ്സുള്ളപ്പോള്‍ മണ്മറഞ്ഞു, നല്ല ഒരു ഗായകന്‍ ആയിരുന്നു.  ശാസ്ത്രീയ സംഗീതം വളരെ ഇഷ്ടം ആയിരുന്നു.  വാതാപി ഗണപതി എന്നാ കീര്‍ത്തനം ഇടയ്ക്കിടയ്ക്ക് പാടും എന്നതാണ് എന്റെ ഓര്‍മ്മ. എന്നെ വളരെ സ്നേഹം ആയിരുന്നു അദ്ദേഹത്തിന്.
എന്റെ സ്കൂള്‍ ദിനങ്ങളെ പറ്റിയുള്ള പോസ്റ്റില്‍ പറഞ്ഞ സ്നേഹ സുസന്‍.  അവള്‍ നല്ല സ്നേഹം ഉള്ള കൂട്ടുകാരിയായിരുന്നു.  അവളുടെ 10 വയസ്സില്‍ (ഞങ്ങള്‍ ഒരേ പ്രായം തന്നെ) അവള്‍ മഞ്ഞപിത്തം വന്നു ഈ ലോകത്തോട്‌ യാത്ര പറയുകയുണ്ടായി.  ആകാശത്തിലുള്ള അനേക നക്ഷത്രങ്ങളില്‍ ഒന്നായി അവള്‍ ഉണ്ടാകും എന്ന് കരുതട്ടെ.
#പിന്നെ ഞെട്ടിച്ച ഒരു മരണം അമ്മയുടെ അച്ഛന്റെതായിരുന്നു.  അത് ഞാന്‍ ഡിഗ്രി കഴിഞ്ഞ സമയത്ത്.  എന്നെ ഒത്തിരി സ്നേഹിതാ ഒരു മാമരം.  അദ്ദേഹം ഒരു ഉറച്ച കൃഷ്ണ ഭക്തന്‍ ആയിരുന്നു,  അത് തന്നെ ആണ് എന്നെയും ആ പരം പോരുളിലേക്ക് അടുപ്പിച്ചത്.  ഇതു സമയത്തും അദ്ദേഹത്തിന് ശ്രിമദ് ഭാഗവതം കേള്‍ക്കാന്‍ ഇഷ്ടം ആയിരുന്നു (മുഴുവന്‍ കാന പാഠം).  കൂടാതെ നല്ല ഒരു ജ്യോതിഷ പണ്ഡിതനും, മര്‍മ്മ വിദഗ്ദനും ആയുര്‍വേദ മര്‍മ ജ്ഞാനിയും ഒക്കെ ആയിരുന്നു അദ്ദേഹം.  പക്ഷെ ഇങ്ങനുള്ള കാര്യങ്ങളില്‍ ആരോടും ഒരു പൈസയും വാങ്ങിയിരുന്നുമില്ല.  പക്ഷെ ഞങ്ങളുടെ അടുത്തുള്ള പല ആളുകളും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അപ്പുപ്പനെ വന്നു കാണുന്നത് ഞാന്‍ ഒതിരിതവണ കണ്ടിട്ടുണ്ട്.
#പിന്നെ കുറെ നാള്‍ കഴിഞ്ഞു ഞങ്ങളുടെ അയല്വക്കതുള്ള കൃഷ്ണന്‍ ചേട്ടന്‍ ആത്മഹത്യ ചെയ്തു.  അല്പം കടം കയറിയതിന്റെ പേരില്‍ ഇത് ചെയ്യേണ്ടിയിരുന്നോ എന്ന് തോന്നി.  നല്ല ഒരു ചേട്ടനായിരുന്നു. നല്ല ഒരു ഗായകനും ആരെയും സഹായിക്കാന്‍ മനസ്സുള്ള ആളും ആയിരുന്നു.  മരിക്കുമ്പോള്‍ വെറും 35 വയസ്സ് കാണും.  ആ നാട് മുഴുവന്‍ കരഞ്ഞു എന്ന് ഞാന്‍ ഓര്‍ക്കുന്നു. 
#അടുത്ത വര്ഷം തന്നെ എന്റെ അച്ഛന്റെ അമ്മയും ഇഹലോകം വെടിഞ്ഞു.  വലിയമ്മച്ചി  ഭയങ്കര ദൈവ വിശ്വാസി ആയിരുന്നു.  ആ നാട്ടിലെ ഒരു ഭരണാധികാരിയായിരുന്നു വലിയമ്മച്ചി യുടെ അച്ചന്‍ എന്ന് പറയുമായിരുന്നു.  വലിയമ്മച്ചിയുടെ ഭക്തിയെപ്പറ്റി ഒരു കഥയും കേട്ടിട്ടുണ്ട്.  കുറിച്ചി ത്രിക്കവാലേശ്വരം ക്ഷേത്രത്തില്‍ വലിയമ്മച്ചി ദിവസവും കുളിച്ചു തോഴുമായിരുന്നു, ഒരു നാള്‍ വരുമ്പോള്‍ അല്പം താമസിച്ചു പോയി, നട അടയ്കുന്ന സമയവും ആയി, വലിയമ്മച്ചി പടി കയറി ധൃതിയില്‍ ഓടി വന്നപ്പോഴേക്കും ശാന്തിക്കാരന്‍ നട അടച്ചു.  ഭയങ്കര സങ്കടത്തോടെ വലിയമ്മച്ചി "എന്റെ ത്രിക്കവാലേശ്വരതപ്പാ" എന്ന് കരഞ്ഞു വിളിച്ചപ്പോള്‍ ആ നട തനിയെ തുറന്നു എന്ന്.  സത്യം ആവാം എന്റെ അച്ചാന്‍ ഒക്കെ അപ്പോള്‍ ചെറിയ വയസ്സാണ്.  
#പിന്നെ അടുത്ത മരണം നടന്നത് കുറെ കാലം കഴിഞ്ഞാണ്.  എന്റെ അച്ഛന്റെ ചേട്ടന്റെ മകന്‍ ഞങ്ങളുടെ കൊച്ചേട്ടന്‍ അദ്ദേഹത്തിന്റെ 32 വയസ്സില്‍ മരിച്ചു.  ഭാഗ്യത്തിന് അദ്ദേഹം കല്യാണം കഴിച്ചിരുന്നില്ല.  ഒരു സന്യാസി സ്റ്റൈല്‍ ജീവിതം, പൂജ ഒക്കെതന്നെ.  ആകെ ഉള്ള ഒരു ദുസ്വഭാവം മുറുക്കാന്‍ ആണ്.  അത് കുറെ കൂടുതല്‍ ആയിരുന്നു താനും.  ഞാന്‍ പുള്ളിയെ ലാസ്റ്റ് കണ്ട വര്ഷം 2000  ആണ്.  2003 വരയെ പുള്ളിക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ.   
# അടുത്ത വര്ഷം എന്റെ അച്ചന്റെ നേരെ അനിയന്‍ (കൊച്ചച്ചന്‍) മരിച്ചു.  നേവി ഉദ്യോഗസ്ഥന്‍ ആയിഉന്ന അദ്ദേഹം CISF ഉദ്യോഗത്തില്‍ ഇരിക്കവേ ആണിത്.  എന്തൊക്കെയോ അസുഘങ്ങള്‍ ഉണ്ടായിരുന്നു. ഷുഗര്‍, പ്രഷര്‍,ഹാര്‍ട്ട്‌ഐല്മെന്റ്സ്,അങ്ങെനെയൊക്കെ. എത്ര പറഞ്ഞാലും അനുസരിക്കന്ടെ,പട്ടാള ജീവിതത്തിന്റെ ഭാഗം ആയ മദ്യപാനം, പുകവലി, മാംസഭോജനം എല്ലാം ഉണ്ടായിരുന്നു.  എങ്കിലും പല കാര്യങ്ങളിലും എന്റെ ആദര്‍ശ പുരുഷന്‍ ആയിരുന്നു.  നല്ല സൌന്ദര്യവും പേഴ്സണാലിറ്റിയും ഒക്കെ ഉണ്ടായിരുന്നു.  ഒന്ന് കൂടി നോക്കിപ്പോവും ആരും.  കൂടാത്തത്തിനു നല്ല ഉയര്‍ന്ന ഉദ്യോഗവും.  എന്നെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന അദ്ദേഹം ഞാന്‍ ഒരു നല്ല നിലയില്‍ എത്തിച്ചേരണമെന്നു എന്നും ആഗ്രഹിച്ചിരുന്നു. 
#പിന്നെ ഉണ്ടായ ഒരു വലിയ ഷോക്ക്‌ എന്റെ കൂട്ടുകാരന്‍ Shalet എന്ന നല്ലവന്ടെതായിരുന്നു.  അവന്റെ രണ്ടാമത്തെ കുട്ടി ജനിച്ച അന്ന് വൈകിട്ട് തൊടുപുഴ ആറ്റില്‍ അവന്‍ മുങ്ങി മരിച്ചു.  ആകെ തകര്‍ന്നു പോയി ആ വാര്‍ത്ത അറിഞാപ്പോള്‍.  അവനു കല്യാണം ആയി 3  വര്‍ഷങ്ങളെ ആയുള്ളൂ.  ഈശ്വരന്‍ ആ പെണ്‍കുട്ടിക്ക് നല്ലത് കൊടുക്കട്ടെ എന്ന് മാത്രം പ്രാര്‍ഥിക്കുന്നു.
# 2 വര്‍ഷം മുന്‍പാണ് അച്ച്ഛന്റെ ഏറ്റവും ഇളയ അനിയന്‍ മരിച്ചത്.  ഞങ്ങളെ എല്ലാം മോനെ മോളെ എന്നൊക്കെയെ വിളിക്കുമായിരുന്നുള്ളൂ എടാ പോടാ എന്നൊന്നും വിളിച്ചിട്ടേ ഇല്ല.  ആ നാട് മുഴുവന്‍ കരഞ്ഞു.  ഒരു കുട്ടിപോലും സ്കൂളില്‍ പോയില്ല.  അദ്ദേഹം ഒരു BJP അനുഭാവി ആയിരുന്നുവെങ്കില്‍കൂടി എല്ലാ രാഷ്ട്രിയ പാര്‍ട്ടിക്കാരും മത നേതാക്കളും വന്നിരുന്നു.  കുഞ്ഞു പിള്ളാരൊക്കെ (സ്കൂള്‍) വാവിട്ടു കരയുകയായിരുന്നു.  മൃത ദേഹം ചിതയില്‍ വെചു തീകൊടുത്ത പ്പോ അടുത്ത വീട്ടിലെ പയ്യന്‍ കത്തിക്കുന്നെ എന്ന് കരഞ്ഞുകൊണ്ട്‌ ആ ചടങ്ങ് നടത്തിയവര്‍ക്ക് നേരെ കല്ല്‌ വലിച്ചെറിഞ്ഞു.
ഇനിയും ദീരഖിപ്പിക്കുന്നില്ല.  ജനിച്ചാല്‍ മരിക്കും എന്നുല്ലതുരപ്പാനു.  നമ്മള്‍ ഒക്കെ ഓരോ ദീര്‍ഘ യാത്രക്കാര്‍ മാത്രം.  ഒത്തിരിപ്പേര്‍ വണ്ടിയില്‍ കയറുന്നു.  ചിലര്‍ നമ്മുടെ അടുത്തിരിക്കുന്നു, ചിലര്‍ നമ്മള്‍ക്ക് മുമ്പേ വണ്ടിയില്‍ ഉണ്ട്, ചിലര്‍ ഇടയ്ക്കു കയറുന്നു.  ചിലര്‍ നമുക്ക് മുമ്പേ ഇറങ്ങുന്നു, മറ്റു ചിലര്‍ നാം ഇറങ്ങിയ ശേഷവും വണ്ടിയില്‍ യാത്ര തുടരുന്നു.  എല്ലാവര്ക്കും ഒരു സുഖകരമായ യാത്ര നേരുന്നു.
ഈശ്വരന്‍ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ.

(Life an ongoing story)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ