2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

നരസിംഹ പ്രണാമം

നമസ്തേ നര സിംഹായാ പ്രഹ്ലാദാഹ്ലാദദായിനെ
ഹിരണ്യാകാശീപോര്‍  വക്ഷ: ശിലാ ടങ്കാനഖാലയേ  

ഇതോ നരസിംഹാ പരതോ നരസിംഹാ
യതോ യതോ യാമി തതോ നരസിംഹാ
ബാഹിര്‍ നരസിംഹാ ഹൃദയേ നരസിംഹാ
നര സിംഹമാദിം ശരണം പ്രപദ്യേ 

ശ്രീ നരസിംഹാ  ജയ  ‍നരസിംഹാ ജയ ജയ നരസിംഹാ
പ്രഹ്ലാദേശ ജയ പദ്മ മുഖ പദ്മ ഭൃംഗ



>>> Prayers to Lord Narasimha <<< Narasimha Prayers in Malayalam

വൈഷ്ണവ സ്തുതികള്‍

ചില വൈഷ്ണവ സ്തുതികള്‍ ആണിവ, പ്രധാനമായും മാധ്വ ഗൌടീയ വിഭാഗം ചൊല്ലുന്ന ശ്ലോകങ്ങള്‍ -
---------------------------------------------------------------------------------------------------------------------------------
വാഞ്ച കല്പതരുഭ്യശ്ച കൃപ സിന്ധുഭ്യ എവച - പതീതാനാം പാവനേഭ്യോ വൈഷ്ണവേഭ്യോ നമോ നമ:
നമോ മഹാ വദന്യായ  കൃഷ്ണ പ്രേമ പ്രദായാതെ - കൃഷ്ണായ കൃഷ്ണ ചൈതന്യ നാമ്നെ ഗൌര ത്വിഷേ നമ:
പഞ്ച തത്വാത്മകം കൃഷ്ണം ഭക്ത രൂപ സനാതനം - ഭക്താവതാരം ഭക്താഖ്യം നമാമി ഭക്ത ശാക്തികം    
ശ്രീ കൃഷ്ണ ചൈതന്യ പ്രഭു നിത്യാനന്ദ - ശ്രീ അദ്വൈത ഗദാധര ശ്രീ വാസാദി ഗൌര ഭക്ത വൃന്ദ
ഹേ കൃഷ്ണ കരുണാ സിന്ധോ ദീന ബന്ധോ ജഗത് പതേ - ഗോപേശ ഗോപിക കാന്താ രാധാ കാന്ത നമോസ്തുതേ
തപ്ത കാഞ്ചന ഗൌരാങ്ങീ രാധേ വൃന്ദാവനേശ്വരീ - വൃഷ ഭാനു സുതെ ദേവി പ്രണതോസ്മി ഹരിപ്രിയെ
നമോ ബ്രാഹ്മണ്യ ദേവായ ഗോ ബ്രാഹ്മണ ഹിതായ ച - ഹിതായ കൃഷ്ണായ ഗോവിന്ദായ നമോ നമ:


>>> Vaishnava Mantras <<< Gaudiya Madhwa Sampradaya >> ISKCON

2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഭക്തകവി പൂന്താനം നമ്പൂതിരിയാല്‍ വിരചിതമായ അഞ്ജനാ ശ്രീധരാ


കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൈതൊഴുന്നേന്‍ കൃഷ്ണ !!
അഞ്ജനാ ശ്രീധരാ ചാരു മൂര്‍ത്തെ കൃഷ്ണ അഞ്ജലി കൂപ്പി വങ്ങിടുന്നേന്‍ കൃഷ്ണ !!
ആനന്ദലംകാര വാസുദേവാ കൃഷ്ണ ആതാങ്കമെല്ലാം അകറ്റിടേണേ കൃഷ്ണ !!
ഇന്ദിര കാന്ത ജഗന്നിവാസ കൃഷ്ണ ഇന്നെന്റെ മുന്നില്‍ അരുളീടണേ കൃഷ്ണ !!
ഉണ്ണി ഗോപാല കമല്‍ നേത്ര കൃഷ്ണ ഉള്ളത്തില്‍ വന്നു വിളങ്ങിടേണേ കൃഷ്ണ !!
ഊഴിയില്‍ വന്നു പിറന്ന ബാലാ കൃഷ്ണ ഊനം കൂടാതെന്നെ കാത്തിടേണേ കൃഷ്ണ !!
എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണ എന്നുണ്ണി കൃഷ്ണ ശമിപ്പിക്കെണേ കൃഷ്ണ !!
എടലാര്‍ ബാണന് തുല്യ മൂര്‍തെ കൃഷ്ണ ഏറിയ മോദാല്‍ അനുഗ്രഹിക്ക കൃഷ്ണ !!
ഐഹികമായ സുഖതിലഹോ കൃഷ്ണ ഐയോ എനിക്കൊരു മോഹമില്ലേ കൃഷ്ണ !!
ഒട്ടല്ല കൌതുകം അന്തരംഗെ കൃഷ്ണ ഓമല്‍ തിരുമേനി ഭംഗി കാണാന്‍ കൃഷ്ണ !!
ഓടക്കുഴല്‍ വിളി മേളമോടെ കൃഷ്ണ ഓടി വരികെന്റെ ഗോപബാലാ കൃഷ്ണ !!
ഔദാര്യ കോമളാ  കേളി ശീലാ കൃഷ്ണ  സൌഭാഗ്യ സമ്പത്ത് സമൃദ്ധി തന്നെ കൃഷ്ണ !!
അമ്പാടിയില്‍ പണ്ടു വാണോരു പൈതലേ അന്‍പോടു ഞാനിതാ  കൈതൊഴുന്നേന്‍ കൃഷ്ണ !!
അത്യന്ത സുന്ദരാ നന്ദസൂനോ കൃഷ്ണ അത്തല്‍ കളഞ്ഞെന്നെ പാലിക്കണേ കൃഷ്ണ !!
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൈതൊഴുന്നേന്‍ കൃഷ്ണ !!

കൃഷ്ണ മുകില്‍ വര്‍ണ്ണാ വൃഷ്ണി കുലേശ്വരാ കൃഷ്ണാംബുജേക്ഷണാ പാലയമാം കൃഷ്ണ !!

(Lyrics of Anjanaa Sreedhara in Malayalam)

ഭക്ത കവി പൂന്താനം നമ്പൂതിരിയാല്‍ വിരചിതമായ ഈ കൃതി ഒരിക്കലെങ്ങിലും കേട്ടിട്ടില്ലാത്ത മലയാളികള്‍ ചുരുക്കമാവും, തീര്‍ച്ച..



>>> Poonthanam Nampoothiri <<< Guruvayoorappan << Sandhya Namam

2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ആദി ശങ്കരനാല്‍ വിരചിതമായ ബാലമുകുന്ദാഷ്ടകം

ആദി ശങ്കരനാല്‍ വിരചിതമായ ബാലമുകുന്ദാഷ്ടകം എന്നാ ഈ സ്തുതിക്കു മുകുന്ദാഷ്ടകം എന്നൊരു പേര് കൂടിയുണ്ട്.  ഇത് എഴുതപ്പെട്ടതെപ്പറ്റി ഒരു കഥയുണ്ട്; സാധാരണ പോലെ ആചാര്യര്‍ ആകാശ മാര്‍ഗേണ എവിടെക്കോ സഞ്ചരിക്കുമ്പോള്‍ ഗുരുവായൂര്‍ വഴിയാണ് പോയത്. 
അദ്ദേഹം പോകുന്ന വഴിയില്‍ ഉണ്ണിക്കണ്ണന്റെ തിരുവെഴുന്നള്ളത്ത് കണ്ടെങ്കിലും അത് കാണാത്ത പോലെ മുന്‍പോട്ടു പോയിക്കൊണ്ടിരുന്നു. പക്ഷെ പെട്ടെന്ന് എന്തിലോ തട്ടി ആചാര്യര്‍ മുന്‍പോട്ടു കമഴ്ന്നു വീണ ആചാര്യര്‍ തലയുയര്‍ത്തി മുകളിലേക്ക്  നോക്കിയപ്പോള്‍ കണ്ടത് സകല സൌണ്ടാര്യതോടും പ്രഭാവത്തോടും കൂടി എഴുന്നള്ളിയരുളുന്ന ഭാഗവാനെയാണ്.  ആ കിടപ്പില്‍ തന്നെ കൈ കൂപ്പിക്കൊണ്ട്‌ സ്തുതിച്ചു ചൊല്ലി. 

1 കരാരവിന്ദേന  പദാരവിന്ദം മുഖാരവിന്ദേ വിനിവേശയന്തം വടസ്യ പത്രസ്യപുടെ ശയാനം ബാലം മുകുന്ദം മനസാ സ്മരാമി !!
2 സംഹൃത്യ ലോകാന്‍ വട പ്പത്ര മദ്ധ്യേ ശയാന മാധ്യന്ത വിഹീന രൂപം സര്‍വേശ്വരം സര്‍വ ഹിതാവതാരം  ബാലം മുകുന്ദം മനസാ സ്മരാമി !!
3 ഇന്ദീവര ശ്യാമള കോമലാംഗം ഇന്ദ്രാദിര്‍ ദേവാര്‍ചിദ പാദ പന്ഘം സന്താന കല്പദൃമമാശ്രിതാനാം ബാലം മുകുന്ദം മനസാ സ്മരാമി !!
4 ലംബാലകം ലംബിത ഹാര യഷ്ടിം ശ്രിംഗാര ലീലാംഗികത ദന്ത പങ്ക്തിം ബിംബാധരം ചാരു വിശാല നേത്രം  ബാലം മുകുന്ദം മനസാ സ്മരാമി !!
5 ശിക്യെ നിധായാധ്യപയോദധീനി ബഹിര്‍ഗതായാം വ്രജനായികായാം ഭുക്ത്വാ യ‍ഥേഷ്ടം കപടേന സുപ്തം ബാലം മുകുന്ദം മനസാ സ്മരാമി !!
6  കാളിന്ദജാന്ത സ്ഥിതകാളിയസ്യ ഫണാഗ്രരന്ഗെ നടന പ്രിയന്തം തത് പുശ്ച്ച ഹസ്തം ശരരിന്ദു വക്ത്രം ബാലം മുകുന്ദം മനസാ സ്മരാമി !!
7 ഉലൂഖനെ ബദ്ധമുദാര ശൌര്യം ഉതുന്ഗ യുഗ്മാര്‍ജുന അന്ഗലീലം ഉത്ഫുല്ലപജ്ഞായത ചാരുനേത്രം ബാലം മുകുന്ദം മനസാ സ്മരാമി !!
8 ആലോക്യ മാതുര്മുഖമാദരേണ സ്തന്യം പിതംബം സരസീരുഹാക്ഷം സച്ച്ചിന്മയം ടെവമനന്ത രൂപം ബാലം മുകുന്ദം മനസാ സ്മരാമി !!


>>> Adi Shankara << Shankaracharyar >>> Prayers to Krishna <<< Balamukundashtakam

കൃഷ്ണാഷ്ടകം - ആദി ശങ്കരാചാര്യര്‍

ആദിഗുരുവായ ശ്രീ ശങ്കരാചാര്യരാല്‍ വിരചിതമായ കൃഷ്ണാഷ്ടകമാണിത് - കുഞ്ഞുണ്ണി കൃശ്നനെപ്പട്ടിഉല്ല ഈ വര്‍ണ്ണനം വളരെ മനോഹരമായിട്ടുണ്ട്.  


1 വാസുദേവസുതം́ ദേവം  കംസ - ചാണൂര മര്‍ദനം ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും
 2 അതസീപുഷ്പ സങ്കാശം ഹാര നൂപുര ശോഭിതം രത്ന കങ്കണ കേയൂരം കൃഷ്ണം വന്ദേ ജഗദ്ഗുരും
 3 കുടി ലാലക സംയുക്തം പൂര്‍ണ ചന്ദ്ര നിഭാനനം വിലാസത് കുണ്ടലധരം കൃഷ്ണം വന്ദേ ജഗദ്ഗുരും
 4 മന്ദാരഗന്ധ സംയുക്തം ചാരു ഹാസം ചതുര്‍ ഭുജം ബിര്‍ഹി പിന്ച്ചാ വചൂദംഗം കൃഷ്ണം വന്ദേ ജഗദ്ഗുരും
 5 ഉത്പുല്ല  പദ്മ പത്രാക്ഷം നീല ജീമൂത  സന്നിഭം യാടവാനാം ശിരോരത്നം  കൃഷ്ണം വന്ദേ ജഗദ്ഗുരും
 6 രുക്മിണീ കേളി സംയുക്തം പീതാംബര സുശോഭിതം അവാപ്ത  തുളസീ ഗന്ധം കൃഷ്ണം വന്ദേ ജഗദ്ഗുരും
7 ഗോപികാനാം കുച ദ്വന്ദ്വ കുംകുമാന്കിത വക്ഷസം ശ്രീനിക്തം മഹേശ്വാകം കൃഷ്ണം വന്ദേ ജഗദ്ഗുരും
8 ശ്രീവത്സാങ്കം മഹോരസ്കം വനമാലാ വിരാജിതം ശങ്ഖ ചക്രധരം ദേവം കൃഷ്ണം വന്ദേ ജഗദ്ഗുരും
=====
കൃഷ്ണാഷ്ടകമിദം പുണ്യം പ്രാതരുദ്ധായ യ: പഠേത് കോടി ജന്മ കൃതം പാപം സ്മരണേനസ്വിനശ്യതി



>>> Adi Shankaracharya <<< Sri Sankaracharya .. Infant Krishna ... Krishnastakam 

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ചെത്തി മന്ദാരം തുളസി .. ഗുരുവായുരപ്പാ നിന്നെ കണി കാണേണം

ചെത്തി  മന്ദാരം  തുളസി  പിച്ചക  മാലകള്‍  ചാര്‍ത്തി ഗുരുവായുരപ്പാ  നിന്നെ  കണി കാണേണം
ചെത്തി  മന്ദാരം  തുളസി  പിച്ചക  മാലകള്‍  ചാര്‍ത്തി ഗുരുവായുരപ്പാ  നിന്നെ  കണി കാണേണം 

മയില്‍  പീലി  ചൂടികൊണ്ടും  മഞ്ഞ  തുകില്‍  ച്ചുട്ടികൊണ്ടും മണിക്കുഴലൂതി കൊണ്ടും  കണി  കാണേണം
ചെത്തി  മന്ദാരം  തുളസി  പിച്ചക  മാലകള്‍  ചാര്‍ത്തി ഗുരുവായുരപ്പാ  നിന്നെ  കണി കാണേണം 

വാകച്ചാര്‍ത്ത്  കഴിയുമ്പോള്‍  വാസനപൂവണിയുമ്പോള്‍ ഗോപികമാര്‍  കൊതിക്കുന്നോരുടല്‍  കാണേണം
ചെത്തി  മന്ദാരം  തുളസി  പിച്ചക  മാലകള്‍  ചാര്‍ത്തി ഗുരുവായുരപ്പാ  നിന്നെ  കണി കാണേണം

അഗതിയാമടിയന്റെ  അശ്രു  വീണു  കുതിര്‍ന്നൊരു അവല്‍ പൊതി   കൈക്കൊള്ളുവാന്‍  കണി കാണേണം
ചെത്തി  മന്ദാരം  തുളസി  പിച്ചക  മാലകള്‍  ചാര്‍ത്തി ഗുരുവായുരപ്പാ  നിന്നെ  കണി കാണേണം



>>> Chethi Mandaaram Thulasi - Krishna Bhajan in Malayalam <<<<

കണി കാണും നേരം

 കണി കാണും നേരം കമല നേത്രന്റെ നിറമേറും മഞ്ഞതുകില്‍ ചാര്‍ത്തി
കനക കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞു കാണേണം ഭഗവാനെ  (2)

നരകവൈറിയാം  അരവിന്ദാക്ഷന്റെ ചെറിയ നാളത്തെ കളികളും
തിരുമെയ്‌ ശോഭയും കരുതി കൂപ്പുന്നേന്‍ അടുത്ത് വാ ഉണ്ണീ കണി  കാണാന്‍
മലര്മാതിന്‍ കാന്തന്‍  വസുദേവാത്മജന്‍ പുലര്‍കാലേ  പാടി  കുഴലൂതി
കിലുകിലെയെന്നു കിലുങ്ങും കാഞ്ചന ചിലമ്പിട്ടോടിവാ  കണി  കാണാന്‍

ശിശുക്കളായുള്ള  സഖിമാരും  താനും പശുക്കളെ  മേയ്ച്ചു  നടക്കുമ്പോള്‍
വിശക്കുമ്പോള്‍  വെണ്ണ  കവര്‍ന്നുണ്ണും  കൃഷ്ണ വശത്തു വാ  ഉണ്ണീ  കണി  കാണാന്‍
വാലസ്ത്രീകടെ  തുകിലും  വാരികൊണ്ടരയാലിന്‍  കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍  പറഞ്ഞും  ഭാവിച്ചും നീല  കാര്‍വര്‍ണ്ണ  കണി  കാണാന്‍
എതിരെ  പോകുമ്പോള്‍   അരികെ  വന്നൊരു പുതുമയായുള്ള  വചനങ്ങള്‍
മധുരമാം  വണ്ണം  പറഞ്ഞും  പാല്‍ മന്ദസ്മിതവും  തൂകി  വാ കണി  കാണാന്‍
============
കണി കാണും നേരം എന്നാ ഈ കീര്തനതിന്റെ രചയിതാവാരെന്നു അറിയുമെങ്കില്‍ ഒന്ന് പോസ്റ്റുമോ? ഇത് ഒരു സിനിമാ ഗാനം ആയിട്ടാണ് കൂടുതല്‍ ഫേമസ്. 
എന്തായാലും ഇതിലുള്ള ഭക്തി വളരെ മഹത്തരം തന്നെ. 
ഭഗവാനെ നമ്മുടെ അടുത്ത വീട്ടു കുട്ടിപ്പയ്യനായി കണ്ടുകൊണ്ടു ഇങ്ങനത്തെ ഒരു കീര്തനമുണ്ടാക്കാന്‍ ഒരു നല്ല ഭക്തനെ കഴിയൂ എന്ന് തോന്നുന്നു.



>> Kani kaanum Neram - Krishna Bhajan in Malayalam<<<<
Morning Prayers Krishna.... Vishu

2011, ജൂലൈ 24, ഞായറാഴ്‌ച

ഭഗവത് സ്തുതികള്‍

ഭക്ത കവി പൂന്താനം ഭഗവാനെ സ്തുതിച്ചിരുന്നതിങ്ങനെയാണ്:
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാര്‍ദ്ധന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ

അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ശ്ലോകം (തന്റെ അനുഭവം തന്നെ):
നാരായണാ എന്ന് സദാ ജപിച്ചാല്‍ പാപം കേടും പൈ കെടും വ്യസനങ്ങള്‍ തീരും
നാവിന്നുനര്ചി തരും ഏറ്റവും അന്ത്യകാലെ ഗോവിന്ദ പാദകമലങ്ങള്‍ തെളിഞ്ഞു കാണാം

മലയാള ഭാഷയുടെ പിതാവ് കൂടിയായ തുഞ്ചത്ത് എഴുത്തച്ഛന്‍:
നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ:
നാരായണന്‍ സകല സന്താപ നാശനന്‍ ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമ:

എഴുത്തച്ഛന്റെ പ്രസിദ്ധമായ ഒരു സ്തുതി:
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ നരക വിനാശന നാരായണ ജയ

ഒരു പ്രസിദ്ധമായ ഭഗവത് സ്തുതി:
ജഗന്നിവാസാ ശരണം മുരാരേ മുകുന്ദ ഭക്ത പ്രിയ വാസുദേവാ
വരുന്ന ദുഖങ്ങളകന്നു പോകാന്‍ വരം തരണേ ഗുരുവായൂരപ്പാ

ശാസ്ത്രങ്ങള്‍ കല്പിക്കുന്ന സ്തുതി:
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

>>> Famous Krishna Bhajans<<< Prayers in Malayalam
Dedicated to my Grand father....

2011, ജൂലൈ 21, വ്യാഴാഴ്‌ച

108 കൃഷ്ണ നാമങ്ങള്‍

1. ഓം ശ്രീ കൃഷ്ണായ നമഹ
2. ഓം കമലാ നാഥായ നമഹ
3. ഓം വാസുദേവായ നമഹ
4. ഓം സനാതനായ നമഹ
5. ഓം വസുദേവാത്മജായ നമഹ
6. ഓം പുണ്യായ നമഹ
7. ഓം  ലീലാ മാനുഷ വിഗ്രഹായ നമഹ
8. ഓം ശ്രീവത്സ കൌസ്തുഭ ധരായ നമഹ
9. ഓം യശോദാ വസ്ത്സലായ നമഹ
10. ഓം ഹരയെ നമഹ
11. ഓം ചതുര്‍ഭുജത്ത ചക്രസി ഗദ ശങ്ഖാംബുജായുധായ നമഹ
12. ഓം ദേവകീ നന്ദനായ നമഹ
13. ഓം ശ്രീശായ നമഹ
14. ഓം നന്ദഗോപപ്രിയാത്മജായ നമഹ
15. ഓം  യമുനാ വേഗ സംഹാരിനെ നമഹ
16. ഓം ബലഭദ്ര പ്രിയാനുജായ നമഹ
17. ഓം പൂതനാ ജീവിത ഹരായ നമഹ  
18. ഓം ശകടാസുര ഭഞ്ഞനായ നമഹ 
19. ഓം  നന്ദ -വ്രജ -ജനാനന്ദിനെ  നമഹ  
20. ഓം  സച്ചിദാനന്ദ വിഗ്രഹായ  നമഹ  
21. ഓം  നവനീത -വിലീപ്താന്ഗായ  നമഹ  
22. ഓം  നവനീത നാഥായ  നമഹ
23. ഓം  അനഘായ  നമഹ
24. ഓം  നവനീത -നവഹരായ  നമഹ
25. ഓം  മുച്ചുകുന്ദ   -പ്രസാടകായ  നമഹ
26. ഓം  ഷോഡസ സ്ത്രീ സഹസ്രേശായ  നമഹ
27. ഓം  ത്രിഭംഗി  -മധുരാ കൃതയെ  നമഹ
28. ഓം  സുഖവാഗാമൃതാബ്ധിന്ധാവേ നമഹ   (one who is praised by Suka Deva Goswami)
29. ഓം  ഗോവിന്ദായ  നമഹ
30. ഓം  യോഗിനാം  പതയെ  നമഹ
31. ഓം  വത്സ -പാലന -സഞ്ചാരിനെ  നമഹ
32. ഓം  അനന്തായ  നമഹ
33. ഓം  ധേനുകാസുര -മര്‍ദനായ നമഹ
34. ഓം  ത്രണി കര്‍ത്താ തൃണവര്‍തായ  നമഹ
35. ഓം യമലാര്‍ജുന -ഭഞ്ഞനായ  നമഹ 
36. ഓം  ഉത്താല -താല -ഭേത്രേ  നമഹ  
37. ഓം  തമലാ -ശ്യമാലാകൃതയെ  നമഹ  
38. ഓം  ഗോപ -ഗോപീശ്വരായ  നമഹ  
39. ഓം  യോഗിനെ  നമഹ  
40. ഓം  കോടി -സുര്യ -സമ -പ്രഭായ  നമഹ  
41. ഓം  ഇളാപതയെ   നമഹ  
42. ഓം  പരസ്മൈ  ജ്യോതിസേ  നമഹ  
43. ഓം  യാദവേന്ദ്രായ നമഹ  
44. ഓം യദു ദ്വഹായ നമഹ
45. ഓം വനമാലിനെ നമഹ
46. ഓം പീത വാസസെ നമഹ
47. ഓം  പരിജാതാപഹരകായ  നമഹ
48. ഓം  ഗോവര്ധനാ  ചാലോദ്ധര്ത്രേ  നമഹ
49. ഓം  ഗോപാലായ  നമഹ
50. ഓം  സര്‍വ -പാലകായ നമഹ
51. ഓം  അജായ  നമഹ
52. ഓം  നിരഞ്ജനായ   നമഹ
53. ഓം  കാമജനകായ  നമഹ
54. ഓം  കന്ജലോചനായ  നമഹ
55. ഓം  മധുഘ്നെ  നമഹ
56. ഓം  മഥുരാനാഥായ  namaha
57. ഓം  ദ്വാരകാ നായകായ  നമഹ
58. ഓം  ബലിനെ  നമഹ
59. ഓം  വൃന്ദാവനാന്ത  -സഞ്ചാരിനെ  നമഹ
60. ഓം  തുളസി -ധാമ -ഭുഷണായ  നമഹ
61. ഓം  സ്യമന്തക -മണിര്‍  ഹരത്രെ  നമഹ
62. ഓം  നര-നാരായണാത്മകായ നമഹ
63. ഓം  കുബ്ജക്ര്സ്തംബര ധരായ  നമഹ
64. ഓം  മായിനെ  നമഹ
65. ഓം  പരമ -പുരുഷായ  നമഹ
66. ഓം  മുഷ്ടികാസുര -ചാണൂര -മല്ല -യുദ്ധ -വിശാരദായ  നമഹ
67. ഓം  സംസാര -വൈരിനെ  നമഹ
68. ഓം  കംസാരയെ  നമഹ
69. ഓം  മുരാരയെ  നമഹ
70. ഓം  നരകാന്തകായ  നമഹ  
71. ഓം  അനാദി -ബ്രഹ്മചാരിനെ  നമഹ
72. ഓം  കൃഷ്ണ വ്യസന -കര്‍ഷകായ  നമഹ
73. ഓം  ശിശുപാല ശിരസ് ച്ചെത്രെ  നമഹ
74. ഓം  ദുര്യോധന -കുലാന്തകായ  നമഹ
75. ഓം  വിദുരാക്രൂര -വരദായ  നമഹ
76. ഓം  വിശ്വരൂപ -പ്രദര്‍ശകായ  നമഹ
77. ഓം  സത്യാ -വാചെ  നമഹ
78. ഓം  സത്യാ -സങ്കല്പായ  നമഹ
79. ഓം  സത്യ ഭാമാരതായ  നമഹ
80. ഓം  ജയിനേ  നമഹ
81. ഓം  സുഭദ്ര -പുര്‍വജായ  നമഹ
82. ഓം  വിഷ്ണവേ  നമഹ
83. ഓം  ഭീഷ്മ മുക്തി -പ്രദായകായ  നമഹ
84. ഓം  ജഗദ്‌ ഗുരവേ  നമഹ
85. ഓം  ജഗന്നാഥായ   നമഹ
86. ഓം  വേണു -നാദ -വിശാരദായ  നമഹ
87. ഓം  വൃഷഭാസുര വിധ്വംസിനെ  നമഹ
88. ഓം  ബാണാസുരാന്തകായ നമഹ
89. ഓം  യുധിഷ്ഠിര -പ്രതിസ്ഥത്രേ  നമഹ
90. ഓം  ബര്‍ഹി -വര്ഹ വതാംഷകായ  നമഹ
91. ഓം  പാര്‍ത്ഥസാരഥയെ നമഹ
92. ഓം  അവ്യക്തായ  നമഹ
93. ഓം  ഗീതാമൃത -മഹോദധയെ നമഹ
94. ഓം  കാളിയ -ഫണി -മാണിക്യ -രണ്ജിത -ശ്രീ -പാദാംബുജായ നമഹ
95. ഓം  ദാമോദരായ  നമഹ
96. ഓം  യജ്ഞ -ഭോക്ത്രേ  
97. ഓം  ദാനവേന്ദ്ര -വിനാശകായ  നമഹ
98. ഓം  നാരായണായ  നമഹ
99. ഓം  പര -ബ്രഹ്മനെ  നമഹ
100. ഓം  പന്നഗാസന -വാഹനായ  നമഹ
101. ഓം  ജല -ക്രീഡാ  സമാസക്ത -ഗോപീ -വസ്ത്രപഹാരകായ  നമഹ
102. ഓം  പുണ്യ -ശ്ലോകായ  നമഹ
103. ഓം  തീര്‍ത്ഥകാരായ  നമഹ
104. ഓം  വേദ -വേദ്യായ  നമഹ
105. ഓം  ദയാ -നിധയെ  നമഹ
106. ഓം  സര്‍വ -ഭൂതാത്മകായ  നമഹ
107. ഓം  സര്‍വാഗ്രഹരൂപിനെ  നമഹ
108.  ഓം  പരാത് -പാരായ  നമഹ

(108 Names of Sri Krishna in Malayalam)

2011, ജൂലൈ 16, ശനിയാഴ്‌ച

എന്റെ കൃഷ്ണ

എന്റെ കൃഷ്ണ നീയെന്തേ എന്നെ മറന്നുവോ
അതോ ഒരു വിചിന്തനം - ഞാന്‍ നിന്നെ മറന്നുവോ കൃഷ്ണാ
നീയല്ലാതാരാനെനിക്കുള്ളതെന്റെ പൊന്നുണ്ണിക്കുട്ടാ
നീയെന്നെകൈവിട്ടാല്‍ ഞാനെന്ത് പിന്നെ വെറും ശൂന്യന്‍
നിസ്സഹായന്‍ നിരാലംബന്‍ നിരാശ്രയന്‍ വട്ടപ്പൂജ്യത്തിനു തുല്യന്‍
പിണങ്ങല്ലേ നീ തിരിഞ്ഞോടല്ലേ ഭയമാകുന്നുണ്ണിക്കുട്ടാ
നീപോയാലെന്‍ ജീവിതം പാഴ്മരുഭൂമി ചുടും പൊള്ളും
കൂടെയങ്ങാരുണ്ട് പാഴ്മരതണലുമില്ലല്പം ഇരിക്കുവാന്‍
പോകല്ലേ നീ ഓടി പോകല്ലേ നീ കണ്ണാ ഭയമെരുന്നെനിക്കരികിലിരിക്കണേ
വിട്ടിട്ടു പോകുവാന്‍ കാരണം ഞാന്‍ തന്നെ
എന്നടുത്തിരുന്നിട്ടും നിന്നെ ഞാന്‍ കണ്ടില്ല
നിന്‍ പുഞ്ചിരിപ്പൂക്കളെ ചവിട്ടിയരച്ചു ഞാന്‍
ഉണ്ണിനിന്‍ ഭക്തന്നു മാപ്പുനല്‍കില്ലയോ തെറ്റ് ഞാനെല്‍ക്കുന്നു വൈകിയാണെങ്കിലും
കൈവിടല്ലേ നീ നിയെന്റെയാശ്രയം വേരെയെന്താശ്രയമീയുലകതിലായ്
കരയുന്നു കണ്ണാ ഞാന്‍ ചങ്ക് വെന്തുരുകുന്നു
ഹൃദയത്തിലുരുകുന്ന ഒഴുകുന്ന സങ്കടം കൈക്കൊള്ളുകില്ലേ നീ ഭഗവാനെ സര്‍വമേ

(Krishna - have you forgotten me?)

2011, ജൂൺ 26, ഞായറാഴ്‌ച

ജീവിതം ഒരു തുടര്‍ക്കഥ

ജീവിതം എന്നത് എവിടെയോ തുടങ്ങി എവിടെയോ ഒടുങ്ങുന്നു എന്ന് ആരോ പറയുന്നു. 
എല്ലാ പുരാണ  ഗ്രന്ഥങ്ങളും ഇതിന്റെ ക്ഷണികതയെ പറ്റി പറയുന്നുണ്ടെങ്കിലും നമ്മള്‍ ഈപ്രായത്തില്‍ അതൊന്നും ഗൌനിക്കാരില്ല. 
ചിലപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ തോന്നും എന്ത് ജീവിതമാണ് ജീവിക്കുന്നത് എന്നു പോലും, രാവിലെ ഉണരുന്നു, പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിച്ചു, പല്ല് തേച്ചു കുളിച്ചു ഭക്ഷണം കഴിച്ചു വണ്ടിയില്‍ കയറി ജോലിക്ക് പോകുന്നു മെയില്‍ നോക്കി റിപ്പോര്‍ട്ട്‌ നോക്കി പ്രശ്നങ്ങള്‍ പരിഹരിച്ചു ഉച്ച ഭക്ഷണം കഴിക്കുന്നു, മീടിങ്ങുകളില്‍ പങ്കു ചേരുന്നു, അഎരെക്കുരെ പാതിരാത്രിയില്‍ തളര്‍ന്നു അവശരായി വീട്ടില്‍ തിരികെ എത്തുന്നു.  തിങ്കള്‍ മുതല്‍ വെള്ളി വരെ ഇത് തന്നെ.  വീട്ടില്‍ കുത്തിയിരിക്കാന്‍ ഭാര്യ സമ്മതിക്കുമോ, അവള്‍ക്കും ഒന്ന് പുറം ലോകം കാണണ്ടേ, പിന്നെ ഷോപ്പിംഗ്‌ ആയി, കറക്കങ്ങള്‍ ആയി, അങ്ങനെ രണ്ടു ദിവസം പോയിക്കിട്ടും, കൂടാതെ മാതാപിതാക്കളെ വിളിച്ചു (രണ്ടു ദിവസത്തില്‍ ഒരിക്കലെങ്കിലും) അവരുട ക്ഷേമം അന്വേഷിക്കണം,  അങ്ങനെ പരിഭാവങ്ങള്‍, പരാതികള്‍, ചെറിയ വഴക്കുകള്‍, എല്ലാം എല്ലാം ആയിട്ട് ദിവസങ്ങളും, ആഴ്ചകളും മാസങ്ങളും ഓടി ഓടി പോകും.
അതിനിടയില്‍, ടെലിഫോണ്‍ ബില്ലുകള്‍, ഇന്‍ഷുറന്‍സ് ബില്ലുകള്‍, ലോണ്‍ അടവുകള്‍, അങ്ങനെ നിരവധി.  26 എന്നാ തീയതി അക്കൗണ്ട്‌ ലെത്തുന്ന സാലറി അടുത്ത 26 വരെ അങ്ങനെ തന്നെ നിര്‍ത്താന്‍ വല്ല വഴിയും ഉണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്ത് പോകുന്നു.  ഇതൊക്കെ തന്നെയാവും എല്ലാവരുടെയും രീതി അല്ലെ? 
വരുമാനം ഉണ്ടാക്കണം, കടങ്ങള്‍ വീട്ടണം, അല്പം സമ്പാദിക്കണം,  അതയോക്കെതന്നെ നമ്മുടെ എല്ലാം ആഗ്രഹം. 
ഞാന്‍ കാട് കേരുന്നു, അല്ലെ?  ചിലര്‍ക്കായി ഇത് സമര്‍പ്പിക്കുന്നു.  ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ എന്റെ കൂടെ ഉണ്ടായിരുന്നവര്‍ - ഒരു ദിവസം പെട്ടെന്ന് അവര്‍ മറഞ്ഞു പോയി എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം.
മരിച്ചുപോയവരെ എന്നെങ്കിലും തിരികെ കാണാന്‍ കഴിയുമോ? ആവോ ആര്‍ക്കറിയാം?  വേദനകള്‍, വിരഹങ്ങള്‍, സങ്കടങ്ങള്‍, കൂടെ കുറെ എന്തൊക്കെയോ അനുഭവങ്ങള്‍.  സന്തോഷവും സങ്കടവും എല്ലാം നിറഞ്ഞ ഒരു ജീവിതം. 
# എനിക്ക് ഏറെക്കുറെ 4 വയസ്സുള്ളപ്പോള്‍ അമ്മയുടെ അമ്മാവന്‍ മരിച്ചു.  മങ്ങിയ ഓര്‍മ്മയെ ഉള്ളൂ, പക്ഷേ എന്നെ വളരെ പ്രാണനായിരുന്നു.  ഭയങ്കര ധൈര്യം ഉള്ള ആള്‍.  വയസുള്ള കാലത്തിലും ഇതു പാതിരാത്രിയിലും എവിടെയും തനിയെ പോകും.
#എന്റെ അപൂപ്പന്‍ (അച്ഛന്റെ അച്ഛന്) ‍എനിക്ക് വെറും 6 വയസ്സുള്ളപ്പോള്‍ മണ്മറഞ്ഞു, നല്ല ഒരു ഗായകന്‍ ആയിരുന്നു.  ശാസ്ത്രീയ സംഗീതം വളരെ ഇഷ്ടം ആയിരുന്നു.  വാതാപി ഗണപതി എന്നാ കീര്‍ത്തനം ഇടയ്ക്കിടയ്ക്ക് പാടും എന്നതാണ് എന്റെ ഓര്‍മ്മ. എന്നെ വളരെ സ്നേഹം ആയിരുന്നു അദ്ദേഹത്തിന്.
എന്റെ സ്കൂള്‍ ദിനങ്ങളെ പറ്റിയുള്ള പോസ്റ്റില്‍ പറഞ്ഞ സ്നേഹ സുസന്‍.  അവള്‍ നല്ല സ്നേഹം ഉള്ള കൂട്ടുകാരിയായിരുന്നു.  അവളുടെ 10 വയസ്സില്‍ (ഞങ്ങള്‍ ഒരേ പ്രായം തന്നെ) അവള്‍ മഞ്ഞപിത്തം വന്നു ഈ ലോകത്തോട്‌ യാത്ര പറയുകയുണ്ടായി.  ആകാശത്തിലുള്ള അനേക നക്ഷത്രങ്ങളില്‍ ഒന്നായി അവള്‍ ഉണ്ടാകും എന്ന് കരുതട്ടെ.
#പിന്നെ ഞെട്ടിച്ച ഒരു മരണം അമ്മയുടെ അച്ഛന്റെതായിരുന്നു.  അത് ഞാന്‍ ഡിഗ്രി കഴിഞ്ഞ സമയത്ത്.  എന്നെ ഒത്തിരി സ്നേഹിതാ ഒരു മാമരം.  അദ്ദേഹം ഒരു ഉറച്ച കൃഷ്ണ ഭക്തന്‍ ആയിരുന്നു,  അത് തന്നെ ആണ് എന്നെയും ആ പരം പോരുളിലേക്ക് അടുപ്പിച്ചത്.  ഇതു സമയത്തും അദ്ദേഹത്തിന് ശ്രിമദ് ഭാഗവതം കേള്‍ക്കാന്‍ ഇഷ്ടം ആയിരുന്നു (മുഴുവന്‍ കാന പാഠം).  കൂടാതെ നല്ല ഒരു ജ്യോതിഷ പണ്ഡിതനും, മര്‍മ്മ വിദഗ്ദനും ആയുര്‍വേദ മര്‍മ ജ്ഞാനിയും ഒക്കെ ആയിരുന്നു അദ്ദേഹം.  പക്ഷെ ഇങ്ങനുള്ള കാര്യങ്ങളില്‍ ആരോടും ഒരു പൈസയും വാങ്ങിയിരുന്നുമില്ല.  പക്ഷെ ഞങ്ങളുടെ അടുത്തുള്ള പല ആളുകളും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അപ്പുപ്പനെ വന്നു കാണുന്നത് ഞാന്‍ ഒതിരിതവണ കണ്ടിട്ടുണ്ട്.
#പിന്നെ കുറെ നാള്‍ കഴിഞ്ഞു ഞങ്ങളുടെ അയല്വക്കതുള്ള കൃഷ്ണന്‍ ചേട്ടന്‍ ആത്മഹത്യ ചെയ്തു.  അല്പം കടം കയറിയതിന്റെ പേരില്‍ ഇത് ചെയ്യേണ്ടിയിരുന്നോ എന്ന് തോന്നി.  നല്ല ഒരു ചേട്ടനായിരുന്നു. നല്ല ഒരു ഗായകനും ആരെയും സഹായിക്കാന്‍ മനസ്സുള്ള ആളും ആയിരുന്നു.  മരിക്കുമ്പോള്‍ വെറും 35 വയസ്സ് കാണും.  ആ നാട് മുഴുവന്‍ കരഞ്ഞു എന്ന് ഞാന്‍ ഓര്‍ക്കുന്നു. 
#അടുത്ത വര്ഷം തന്നെ എന്റെ അച്ഛന്റെ അമ്മയും ഇഹലോകം വെടിഞ്ഞു.  വലിയമ്മച്ചി  ഭയങ്കര ദൈവ വിശ്വാസി ആയിരുന്നു.  ആ നാട്ടിലെ ഒരു ഭരണാധികാരിയായിരുന്നു വലിയമ്മച്ചി യുടെ അച്ചന്‍ എന്ന് പറയുമായിരുന്നു.  വലിയമ്മച്ചിയുടെ ഭക്തിയെപ്പറ്റി ഒരു കഥയും കേട്ടിട്ടുണ്ട്.  കുറിച്ചി ത്രിക്കവാലേശ്വരം ക്ഷേത്രത്തില്‍ വലിയമ്മച്ചി ദിവസവും കുളിച്ചു തോഴുമായിരുന്നു, ഒരു നാള്‍ വരുമ്പോള്‍ അല്പം താമസിച്ചു പോയി, നട അടയ്കുന്ന സമയവും ആയി, വലിയമ്മച്ചി പടി കയറി ധൃതിയില്‍ ഓടി വന്നപ്പോഴേക്കും ശാന്തിക്കാരന്‍ നട അടച്ചു.  ഭയങ്കര സങ്കടത്തോടെ വലിയമ്മച്ചി "എന്റെ ത്രിക്കവാലേശ്വരതപ്പാ" എന്ന് കരഞ്ഞു വിളിച്ചപ്പോള്‍ ആ നട തനിയെ തുറന്നു എന്ന്.  സത്യം ആവാം എന്റെ അച്ചാന്‍ ഒക്കെ അപ്പോള്‍ ചെറിയ വയസ്സാണ്.  
#പിന്നെ അടുത്ത മരണം നടന്നത് കുറെ കാലം കഴിഞ്ഞാണ്.  എന്റെ അച്ഛന്റെ ചേട്ടന്റെ മകന്‍ ഞങ്ങളുടെ കൊച്ചേട്ടന്‍ അദ്ദേഹത്തിന്റെ 32 വയസ്സില്‍ മരിച്ചു.  ഭാഗ്യത്തിന് അദ്ദേഹം കല്യാണം കഴിച്ചിരുന്നില്ല.  ഒരു സന്യാസി സ്റ്റൈല്‍ ജീവിതം, പൂജ ഒക്കെതന്നെ.  ആകെ ഉള്ള ഒരു ദുസ്വഭാവം മുറുക്കാന്‍ ആണ്.  അത് കുറെ കൂടുതല്‍ ആയിരുന്നു താനും.  ഞാന്‍ പുള്ളിയെ ലാസ്റ്റ് കണ്ട വര്ഷം 2000  ആണ്.  2003 വരയെ പുള്ളിക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ.   
# അടുത്ത വര്ഷം എന്റെ അച്ചന്റെ നേരെ അനിയന്‍ (കൊച്ചച്ചന്‍) മരിച്ചു.  നേവി ഉദ്യോഗസ്ഥന്‍ ആയിഉന്ന അദ്ദേഹം CISF ഉദ്യോഗത്തില്‍ ഇരിക്കവേ ആണിത്.  എന്തൊക്കെയോ അസുഘങ്ങള്‍ ഉണ്ടായിരുന്നു. ഷുഗര്‍, പ്രഷര്‍,ഹാര്‍ട്ട്‌ഐല്മെന്റ്സ്,അങ്ങെനെയൊക്കെ. എത്ര പറഞ്ഞാലും അനുസരിക്കന്ടെ,പട്ടാള ജീവിതത്തിന്റെ ഭാഗം ആയ മദ്യപാനം, പുകവലി, മാംസഭോജനം എല്ലാം ഉണ്ടായിരുന്നു.  എങ്കിലും പല കാര്യങ്ങളിലും എന്റെ ആദര്‍ശ പുരുഷന്‍ ആയിരുന്നു.  നല്ല സൌന്ദര്യവും പേഴ്സണാലിറ്റിയും ഒക്കെ ഉണ്ടായിരുന്നു.  ഒന്ന് കൂടി നോക്കിപ്പോവും ആരും.  കൂടാത്തത്തിനു നല്ല ഉയര്‍ന്ന ഉദ്യോഗവും.  എന്നെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന അദ്ദേഹം ഞാന്‍ ഒരു നല്ല നിലയില്‍ എത്തിച്ചേരണമെന്നു എന്നും ആഗ്രഹിച്ചിരുന്നു. 
#പിന്നെ ഉണ്ടായ ഒരു വലിയ ഷോക്ക്‌ എന്റെ കൂട്ടുകാരന്‍ Shalet എന്ന നല്ലവന്ടെതായിരുന്നു.  അവന്റെ രണ്ടാമത്തെ കുട്ടി ജനിച്ച അന്ന് വൈകിട്ട് തൊടുപുഴ ആറ്റില്‍ അവന്‍ മുങ്ങി മരിച്ചു.  ആകെ തകര്‍ന്നു പോയി ആ വാര്‍ത്ത അറിഞാപ്പോള്‍.  അവനു കല്യാണം ആയി 3  വര്‍ഷങ്ങളെ ആയുള്ളൂ.  ഈശ്വരന്‍ ആ പെണ്‍കുട്ടിക്ക് നല്ലത് കൊടുക്കട്ടെ എന്ന് മാത്രം പ്രാര്‍ഥിക്കുന്നു.
# 2 വര്‍ഷം മുന്‍പാണ് അച്ച്ഛന്റെ ഏറ്റവും ഇളയ അനിയന്‍ മരിച്ചത്.  ഞങ്ങളെ എല്ലാം മോനെ മോളെ എന്നൊക്കെയെ വിളിക്കുമായിരുന്നുള്ളൂ എടാ പോടാ എന്നൊന്നും വിളിച്ചിട്ടേ ഇല്ല.  ആ നാട് മുഴുവന്‍ കരഞ്ഞു.  ഒരു കുട്ടിപോലും സ്കൂളില്‍ പോയില്ല.  അദ്ദേഹം ഒരു BJP അനുഭാവി ആയിരുന്നുവെങ്കില്‍കൂടി എല്ലാ രാഷ്ട്രിയ പാര്‍ട്ടിക്കാരും മത നേതാക്കളും വന്നിരുന്നു.  കുഞ്ഞു പിള്ളാരൊക്കെ (സ്കൂള്‍) വാവിട്ടു കരയുകയായിരുന്നു.  മൃത ദേഹം ചിതയില്‍ വെചു തീകൊടുത്ത പ്പോ അടുത്ത വീട്ടിലെ പയ്യന്‍ കത്തിക്കുന്നെ എന്ന് കരഞ്ഞുകൊണ്ട്‌ ആ ചടങ്ങ് നടത്തിയവര്‍ക്ക് നേരെ കല്ല്‌ വലിച്ചെറിഞ്ഞു.
ഇനിയും ദീരഖിപ്പിക്കുന്നില്ല.  ജനിച്ചാല്‍ മരിക്കും എന്നുല്ലതുരപ്പാനു.  നമ്മള്‍ ഒക്കെ ഓരോ ദീര്‍ഘ യാത്രക്കാര്‍ മാത്രം.  ഒത്തിരിപ്പേര്‍ വണ്ടിയില്‍ കയറുന്നു.  ചിലര്‍ നമ്മുടെ അടുത്തിരിക്കുന്നു, ചിലര്‍ നമ്മള്‍ക്ക് മുമ്പേ വണ്ടിയില്‍ ഉണ്ട്, ചിലര്‍ ഇടയ്ക്കു കയറുന്നു.  ചിലര്‍ നമുക്ക് മുമ്പേ ഇറങ്ങുന്നു, മറ്റു ചിലര്‍ നാം ഇറങ്ങിയ ശേഷവും വണ്ടിയില്‍ യാത്ര തുടരുന്നു.  എല്ലാവര്ക്കും ഒരു സുഖകരമായ യാത്ര നേരുന്നു.
ഈശ്വരന്‍ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ.

(Life an ongoing story)